News Kerala

അന്‍വറിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി

കോഴിക്കോട്: തടയണ പൊളിക്കാതിരിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ ഹൈക്കോടതിയില്‍ പറഞ്ഞത് കള്ളം. ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ജെ.സി.ബി വരില്ലെന്നു പറഞ്ഞ് ഡാം പൊളിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട എം.എല്‍.എ ഡാമില്‍ നിന്നുള്ള ഒഴുക്ക് കൂട്ടാനായി മണ്ണ് നീക്കം ചെയ്തത് ജെ.സി.ബി ഉപയോഗിച്ചായിരുന്നു. പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് കിട്ടി.