News Kerala

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 165 പാലങ്ങള്‍ പുതുക്കി പണിയേണ്ടവ

കൊച്ചി: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 165 മേല്‍പ്പാലങ്ങള്‍ പുതുക്കി പണിയേണ്ടവയെന്ന് വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. 200 പാലങ്ങള്‍ക്ക് ഗൗരവകരമായ അറ്റക്കുറ്റപ്പണികള്‍ വേണം. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലങ്ങളില്‍ പലതിന്റെയും അടിത്തട്ട് ഇളകി വിള്ളല്‍ വീണതാണെന്ന് ചീഫ് എഞ്ചിനിയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.