News Kerala

പൈതൃക ആചാരങ്ങളുടെ ഫോട്ടോ എക്‌സിബിഷന്‍ ഒരുക്കി രാഹുല്‍ രവി

തൃശ്ശൂര്‍: വ്യത്യസ്തമായ ഫോട്ടോകള്‍ കൊണ്ട് എക്‌സിബിഷന്‍ ഒരുക്കി യുവ ഫോട്ടോഗ്രാഫറായ രാഹുല്‍ രവി. തൃശ്ശൂര്‍ ആര്‍ട്ട് ഗ്യാലറിയിലായിരുന്നു എളവള്ളി സ്വദേശിയായ രാഹുല്‍ തന്റെ എക്‌സിബിഷന്‍ നടത്തിയത്. എക്‌സിബിഷനില്‍ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ത്യശൂര്‍ പൂരം, കൊടുങ്ങല്ലൂര്‍ ഭരണി, തെയ്യം, പുലികളി, കാവ് തീണ്ടല്‍ തുടങ്ങിയ പൈതൃകങ്ങളും ആചാരങ്ങളും പ്രതിഫലിക്കുന്ന ചിത്രങ്ങള്‍ക്ക് പുറമെ സമകാലിക വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങളും രാഹുല്‍ രവിയുടെ സോളോ ഫോട്ടോ എക്‌സിബിഷനിലുണ്ട്. എക്‌സിബിഷനില്‍ നിന്ന് നിരവധി പേര്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. ഇതില്‍ നിന്ന് ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് രാഹുലിന്റെ തീരുമാനം. തൃശൂര്‍ എളവള്ളി സ്വദേശിയായ രാഹുല്‍ 2 വര്‍ഷം കൊണ്ട് എടുത്ത 90 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍കൊള്ളിച്ചത്. അഞ്ച് ദിവസമാണ് തൃശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.