News Kerala

പാലക്കാട് ജില്ലയില്‍ വീണ്ടും മഴ തുടങ്ങി

പാലക്കാട്: ജില്ലയില്‍ വീണ്ടും മഴ തുടങ്ങി. ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്നില്ലെങ്കിലും മഴ തുടര്‍ന്നാല്‍ മലമ്പുഴ അടക്കമുള്ള ഡാമുകള്‍ തുറക്കേണ്ടി വരും. മംഗലം ഡാമിന്റെ ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. വാളയാര്‍, കാഞ്ഞിരപ്പുഴ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്.