News Kerala

രാജന്‍മാഷ് പടിയിറങ്ങുന്നു, നാല് കുട്ടികള്‍ക്ക് 20 സെന്റ് ഭൂമിയും ധനസഹായവും നല്‍കി കൊണ്ട്

കണ്ണൂര്‍: വിരമിക്കുമ്പോള്‍ സമ്മാനങ്ങള്‍ വാങ്ങുന്നതും സദ്യ നല്‍കുന്നതുമാണ് പതിവ്. എന്നാല്‍ കണ്ണൂര്‍ പുഴാതി ഗവ:ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി രാജന്‍ വിരമിക്കുമ്പോള്‍ നാലു കുട്ടികള്‍ക്ക് വീടുവെക്കാനുള്ള 20 സെന്റ് ഭൂമിയും ധനസഹായവുമാണ് നല്‍കുന്നത്.