News Kerala

ചരിത്രത്തില്‍ ഇടം നേടാന്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളി

കോട്ടയം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളുടെ ശ്രേണിയില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ് കോട്ടയം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളി. നിര്‍മ്മാണം പൂര്‍ത്തിയായ പള്ളിയുടെ കൂദാശ ഈ മാസം 13ന് നടക്കും. എഴുപത്തയ്യായിരം ചതുരശ്ര അടിയാണ് നിര്‍മ്മാണം പൂര്‍ത്തിയായ പാലാ രാമപുരത്തെ സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളിയുടെ വലുപ്പം. 3500 പേര്‍ക്ക് ഒരേസമയം പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ നിര്‍മ്മാണ രീതി സമന്വയിപ്പിച്ച് പൂര്‍ത്തിയാക്കിയ പള്ളിയുടെ ചുവരുകള്‍ ശില്പകലകളാല്‍ ആകര്‍ഷണീയമാണ്.