News Kerala

പ്രളയബാധിതര്‍ക്ക് വീട് പണിതു നല്‍കി റാമോജി ഫിലീം സിറ്റി; ക്രെഡിറ്റെടുത്ത കുടുംബശ്രീക്ക് വിമര്‍ശനം

ആലപ്പുഴ: തല്ലുവാങ്ങാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാര്‍ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിച്ച് ആലപ്പുഴയില്‍ കുടുംബശ്രീ. റാമോജി ഫിലീം സിറ്റി ജില്ലയിലെ 121 പ്രളയബാധിതര്‍ക്ക് വീട് പണിതു നല്‍കിയപ്പോള്‍, ക്രെഡിറ്റ് കുടുംബശ്രീ റാഞ്ചി. താക്കോല്‍ദാന ചടങ്ങില്‍ മുഖ്യമന്ത്രിതന്നെയാണ് കുടുംബശ്രീ നടപടിയെ വിമര്‍ശിച്ചത്. പി ആര്‍ ഡി നല്‍കിയ പത്രപ്പരസ്യമടക്കം, പദ്ധതി കുടുംബശ്രീയുടേതാണെന്ന് തെറ്റിധരിപ്പിക്കുന്നതായിരുന്നു.