News Kerala

റംസിയുടെ ആത്മഹത്യ;നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയില്ല

കൊല്ലം: കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം. ഹൈക്കോടതിയില്‍ െ്രെകം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ തീരുമാനം ഉണ്ടായ ശേഷമേ ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകു. ലക്ഷ്മി പ്രമോദും ഭര്‍ത്താവും ഇന്നലെയും ഇന്നും െ്രെകംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.