News Kerala

രവീന്ദ്രന്‍ മാഷിന്റെ സ്മാരക നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു

കൊല്ലം: അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ രവീന്ദ്രന്‍ മാഷിനോട് സര്‍ക്കാരിന്റെ അവഗണന. ജന്മനാടായ കുളത്തൂപ്പുഴയില്‍ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ സ്മാരകത്തിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. പത്തുവര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ കെട്ടിടം ഇപ്പോള്‍ കാടുപിടിച്ച് നശിക്കുകയാണ്.