News Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ 4,500 കോടി രൂപയുടെ അഴിമതി ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ 4,500 കോടി രൂപയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ- മൊബിലിറ്റി പദ്ധതിക്കായി ടെന്‍ഡര്‍ വിളിക്കാതെ സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്ക് കരാര്‍ നല്‍കിയെന്നും ചെന്നിത്തല ആരോപിച്ചു. െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.