News Kerala

ലൈഫ് മിഷൻ പദ്ധതിയിൽ ഒരു മന്ത്രിക്ക് കൂടി പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഒരു മന്ത്രിക്ക് കൂടി പങ്കുണ്ടെന്നും അതാരാണെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രിയുടെ സംരക്ഷണമുണ്ട്. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. പ്രക്ഷോഭം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.