News Kerala

നിയമന വിഷയത്തില്‍ സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണം - രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമന വിഷയത്തില്‍ സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥതല ചര്‍ച്ച അനുകൂലമായതോടെ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ പുനരാലോചന നടത്തുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി.