News Kerala

പിന്‍വാതില്‍ നിയമനത്തിനെതിരെ ആര്‍സിസിയില്‍ താത്കാലിക ജീവനക്കാര്‍ സമരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ താല്‍ക്കാലിക ജീവനക്കാരുടെ സമരം തുടരുകയാണ്. പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നുവെന്നാരോപിച്ച് നഴ്‌സിങ് അസിസ്റ്റന്റ്മാരാണ് സമരം ചെയ്യുന്നത്. ആര്‍സിസി ഡയറക്ടര്‍ ആരോപണം നിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന അഭിമുഖ പരീക്ഷ റദ്ദാക്കിയെങ്കിലും പ്രതിഷേധിച്ച ആറ് പേരെ പുറത്താക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമുണ്ടാകാത്തതിനാല്‍ രാത്രിയിലും സമരം തുടര്‍ന്നു.