News Kerala

ആഴക്കടല്‍മത്സ്യബന്ധന കരാര്‍വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുന്നു - ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. ഇഎംസിസി സിഇഓ ഡുവാന്‍ ഇറന്‍സ് എന്ന അമേരിക്കന്‍ വംശജനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഓഗസ്റ്റ് രണ്ടിന് മെഴ്‌സിക്കുട്ടിയമ്മയുമായി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് തനിക്ക് കിട്ടിയ വിവരം. കൂടിക്കാഴ്ച നടന്നില്ലെങ്കില്‍ മുഖ്യമന്ത്രി നിഷേധിക്കണമെന്നും കരാറില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.