News Kerala

കൈയ്യേറ്റ മാഫിയയെ സഹായിക്കുന്ന പുതിയ ഉത്തരവുമായി റവന്യൂ വകുപ്പ്

ഇടുക്കി: കൈയ്യേറ്റ മാഫിയയെ സഹായിക്കുന്ന പുതിയ ഉത്തരവുമായി റവന്യൂ വകുപ്പ്. രേഖകള്‍ ഇല്ലെങ്കിലും കൈവശക്കാരന് പട്ടയം അനുവദിക്കുന്നതിന് ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് വിവാദമായത്. രേഖകള്‍ നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുത്തിയാല്‍ ഏത് ഭൂമിക്കും പട്ടയം നല്‍കുന്നതാണ് പുതിയ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.