News Kerala

പാലാരിവട്ടം മേല്‍പ്പാലം കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് സര്‍ക്കാര്‍. ആര്‍ഡിഎസിനോ അവര്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യങ്ങള്‍ക്കോ ഇനി സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ നല്‍കില്ല. പുനലൂര്‍ പൊന്‍കുന്നം റോഡ് നിര്‍മ്മാണ കരാറില്‍ നിന്ന് ആര്‍ഡിഎസ് കണ്‍സോര്‍ഷ്യത്തെ സര്‍ക്കാര്‍ ഒഴിവാക്കി.