News Kerala

നവകേരള സൃഷ്ടിക്കായി ഒരുമിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ഒരുമിച്ച് കുതിക്കാനൊരുങ്ങി തലസ്ഥാനം. കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ധനശേഖരണത്തിനായി തിരുവനന്തപുരത്ത് മാരത്തണ്‍ സംഘടിപ്പിക്കും. അടുത്ത മാസം ഒന്നിന് രാത്രിയാണ് മാരത്തണ്‍.