ശമ്പള കമ്മീഷന്റെ വർധന ശുപാർശകൾ നിരാശാജനകം; പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ശമ്പള കമ്മീഷന്റെ വർധന ശുപാർശകൾ നിരാശാജനകമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭത്തിന്. സർവീസ് വെയിറ്റേജ് നൽകാതെയുള്ള പത്ത് ശതമാനം വർധന ജീവനക്കാർക്ക് സാമ്പത്തിക നേട്ടമില്ലാത്ത ശുപാർശയെന്നാണ് പരാതി. അടുത്ത ശമ്പള പരിഷ്‌ക്കരണം 2026ൽ മതിയെന്ന ശുപാർശയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാണ്.