News Kerala

മരട് നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി നാട്ടുകാര്‍

കൊച്ചി: മരട് നഗരസഭയില്‍ അധ്യക്ഷയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഫ്‌ലാറ്റ് പൊളിച്ച സ്ഥലത്തെയും പരിസരത്തെയും പൊടിയടങ്ങാന്‍ വെള്ളം തളിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുന്നില്ല എന്നാരോപിച്ചാണ് നാട്ടുകാര്‍ നഗരസഭയിലെത്തിയത്.