News Kerala

ഫ്ലാറ്റുകൾക്ക് സമീപത്തെ വീടുകളിലെ താമസക്കാർ ഒഴിഞ്ഞു

കൊച്ചി: ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്നവരൊക്കെ സ്ഥലത്തു നിന്ന് മാറിയിരിക്കുകയാണ്. പരിസരത്ത് തന്നെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേയ്ക്കാണ് താമസക്കാർ മാറുന്നത്. പൊടിപടലങ്ങൾ ഉയരും എന്നത് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇന്ന് തന്നെ വീട്ടിലേയ്ക്ക് മടങ്ങാനാകുമോ എന്ന് കാര്യത്തിൽ പരിസരവാസികൾക്ക് ഉറപ്പില്ല.