സ്പീക്കർക്കെതിരെയുള്ള പ്രമേയം രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് പി ശ്രീരാമകൃഷ്ണൻ -എസ്ക്ലൂസിവ്
തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് പി ശ്രീരാമകൃഷ്ണൻ മാതൃഭൂമി ന്യൂസിനോട്. അവസരങ്ങൾ ഉപയോഗിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ട്. കേന്ദ്ര ഏജൻസികളുടെ ആരോപണം പച്ചക്കള്ളമെന്നും ആരുടെ മുന്നിലും തലകുനിക്കില്ലെന്നും സ്പീക്കർ. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണം മാതൃഭൂമി ന്യൂസിനോട്. സീജി കടയ്ക്കൽ സ്പീക്കറുമായി സംസാരിക്കുന്നു.