News Kerala

പരിസ്ഥിതിലോല മേഖലയില്‍ റിസോര്‍ട്ട് നിര്‍മ്മാണം

കണ്ണൂര്‍: പരിസ്ഥിതിലോല പ്രദേശമായ കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് കുന്നുകള്‍ ഇടിച്ചു നിരത്തി റിസോര്‍ട്ട് നിര്‍മ്മാണം. പഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നത്. ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്തോടു ചേര്‍ന്നാണ് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്.