News Kerala

സര്‍വേ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: ജില്ലാ വികസന കമ്മീഷണര്‍ക്ക് വേണ്ടി സര്‍വേ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കുറിപ്പ് നല്‍കി. റവന്യൂ വകുപ്പിന്റെ എതിര്‍പ്പോടെ ജില്ലകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ വികസന കമ്മീഷണര്‍മാരായി നിയമിച്ചതിലുള്ള ഭിന്നത ഇതോടെ പുതിയ തലത്തിലേക്ക് കടന്നു.