News Kerala

കുളിരണിഞ്ഞ് മീശപ്പുലിമല

ഇടുക്കി: ശൈത്യകാലത്തിന്റെ കുളിരുനിറഞ്ഞ മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. സഞ്ചാരികള്‍ക്കായി വാഹന സൗകര്യവും ട്രക്കിംഗ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞ് മൂടുന്ന മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും ഉദയ കാഴ്ചയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.