News Kerala

മാതൃഭൂമി ന്യൂസ് ഇംപാക്ട്; കബനിയിലെ മണല്‍ക്കൊള്ള നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

വയനാട്: വയനാട്ടില്‍ കബനീ നദിയിലെ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടി നിര്‍ത്തി വയ്ക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. പ്രാഥമിക പരിശോധനയില്‍ നിയമ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പ്രളയാവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ മറവില്‍ വന്‍തോതില്‍ മണല്‍ ഖനനം നടക്കുന്നത് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.