News Kerala

കേര ഫെഡിന്റെ എം ഡിയായി രവി കുമാറിനെ നിയമിച്ചത് വിവാദത്തില്‍

കോഴിക്കോട്: കേര ഫെഡിന്റെ എം.ഡിയായി രവി കുമാറിനെ കൃഷി വകുപ്പ് നിയമിച്ചത് അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മറച്ചു വച്ചുകൊണ്ട്. പ്രോജക്ട് ഡയറക്ടറായിരുന്ന കാലയളവില്‍ കോഴിക്കോട് നടുവണ്ണൂരിലെ ഫാക്ടറിയില്‍ തേങ്ങാപ്പൊടി യൂണിറ്റിനായി രണ്ട് കോടി 85 ലക്ഷം രൂപ മുടക്കി ഉപകരണങ്ങള്‍ വാങ്ങി നഷ്ടമുണ്ടാക്കി എന്ന റിപ്പോര്‍ട്ടാണ് കൃഷി വകുപ്പ് പൂഴ്ത്തിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.