News Kerala

ആലപ്പുഴയില്‍ വാഹനാപകടം തുടര്‍ക്കഥ; ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്ന് മരണം

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം തകര്‍ത്തത് മൂന്ന് കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്. 25വയസിന് താഴെമാത്രം പ്രായമുള്ള യുവാക്കളുടെ മരണം ബന്ധുക്കളെ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസില്‍ ക്ലീനറായ പന്നിശേരി വെളിവീട്ടില്‍ വിപിന്‍, ഗീതു നിവാസില്‍ അഖില്‍, അക്ബര്‍ ബാദുഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തുടര്‍ച്ചയായ അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസ് പരമ്പര ആലപ്പുഴ ചോരക്കളം.