News Kerala

തണ്ണിശ്ശേരിയിലെ അപകടസ്ഥലത്ത് റോഡ് സുരക്ഷാ അതോറിറ്റി പരിശോധന നടത്തി

പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായ പ്രദേശത്ത് റോഡ് സുരക്ഷാ അതോറിറ്റി പരിശോധന നടത്തി. റോഡിന്റെ വീതി കുറവ്, വളവ്, അമിത വേഗം എന്നിവയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് അതോറിറ്റി ഡയറക്ടര്‍ പറഞ്ഞു.