News Kerala

മത്സ്യതൊഴിലാളികള്‍ വള്ളമിറക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി കരിങ്കല്‍ ഭിത്തി കെട്ടിയതായി പരാതി

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് മത്സ്യതൊഴിലാളികള്‍ വള്ളമിറക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി കരിങ്കല്‍ ഭിത്തി കെട്ടിയതായി പരാതി. ഇതോടെ ശക്തമായ തിരയുള്ള സമയത്ത് തോണി കരയ്ക്ക് കയറ്റുന്നത് വലിയ അപകടം സൃഷ്ടിക്കുകയാണ്. കടല്‍ കയ്യേറിയാണ് കരിങ്കല്‍ ഇട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ പഞ്ചായത്ത് മുതല്‍ ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.