കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥി ആക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥി ആക്കാനുള്ള അടൂർ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. റോബിൻ പീറ്റർക്ക് വിജയ സാധ്യത എന്ന എംപിയുടെ പരാമർശം, തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന്, ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പിൽ, പി മോഹൻ രാജിനെ പരാജയപ്പെടുത്തിയതിൽ അടൂർ പ്രകാശിനു മുഖ്യപങ്കുണ്ടെന്നും ആരോപണമുണ്ട്.