News Kerala

വികസന മുരടിപ്പില്‍ മലമ്പുഴ മണ്ഡലം; റിംഗ് റോഡ് പദ്ധതി ചര്‍ച്ചയില്‍ മാത്രം

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ വികസന മുരടിപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റിംഗ് റോഡ് പദ്ധതി. ഒരു കിലോമീറ്റര്‍ റോഡും ഒരു പാലവും വന്നാല്‍ ജനങ്ങള്‍ക്ക് ലാഭം ഇരുപതു കിലോമീറ്റര്‍ ദൂരമാണ്. എന്നാല്‍, പതിനായിരത്തോളം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നാല് പതിറ്റാണ്ടിനിടയ്ക്കു ജയിച്ചവരാരും തന്നെ ശ്രമിച്ചില്ല.