News Kerala

ശബരിമല നടവരവില്‍ 71 കോടി 47 ലക്ഷം രൂപയുടെ കുറവ്

സന്നിധാനം: ശബരിമല നടവരവില്‍ 71 കോടി 47 ലക്ഷം രൂപയുടെ കുറവ്. തീര്‍ത്ഥാടന കാലം ആരംഭിച്ചതുമുതല്‍ ജനുവരി 5 വരെയുള്ള കണക്കാണിത്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന് ആറ് ദിവസത്തെ വരുമാനത്തില്‍ മാത്രം ഒമ്പത് കോടിയിലധികം രൂപയുടെ കുറവാണ് ഉണ്ടായത്. അരവണ വിറ്റ ഇനത്തില്‍ ഒമ്പത് കോടി 43 ലക്ഷം രൂപ ബോര്‍ഡിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് പത്ത് കോടി 22 ലക്ഷം രൂപയായിരുന്നു. തൊണ്ണൂറ്റിയാറ് ലക്ഷത്തിയമ്പത്തിരണ്ടായിരം രൂപയുടെ അപ്പമാണ് മകരവിളക്ക് കാലത്ത് ഇതുവരെ വിറ്റത്. കാണിക്ക ഇനത്തില്‍ എട്ട് കോടി അറുപതിനായിരം രൂപ ലഭിച്ചു.