News Kerala

കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആർ.എസ്.എസ്

കൊച്ചി: ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവർണർ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആർഎസ്എസ് നേതൃത്വം ചർച്ചകൾ നടത്തി. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.