News Kerala

ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്റെ സംസ്‌കാരം ഇന്ന് നടക്കും

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) സൈദ്ധാന്തികനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ജന്മനാടായ ആലപ്പുഴയിലെ മുഹമ്മയില്‍ ഉച്ചയ്ക്ക് ശേഷമാണ് സംസ്‌കാരം. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.