News Kerala

ഭവന രഹിതരായ 139 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി ഡോ. എം എസ് സുനില്‍

ആലപ്പുഴ: ഭവന രഹിതരായ 139 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനില്‍കി ഡോ. എം എസ് സുനില്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ മുന്‍ അധ്യാപികയായ ഇവര്‍, ഒന്നരപ്പതിറ്റാണ്ട് കാലംകൊണ്ടാണ് ജീവകാര്യുണ്യ രംഗത്തെ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്നത്. സ്വന്തം ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥിനി കൊടുമണ്‍ സ്വദേശിനി ആശയില്‍ തുടങ്ങി കുട്ടനാട് വെളിയനാട് സ്വദേശി പ്രജീഷ് വരെ ഒരുപാട് പേരിലേക്ക് ആ കരുതലിന്റെ കൂടാരം വളര്‍ന്നു. 14 വര്‍ഷക്കാലം കൊണ്ടാണ് പ്രതീക്ഷ അറ്റവരിലേക്ക്, സന്മനസുളള സമാന മനസ്സുളള മറ്റൊരുരുപറ്റം ആളുകളുടെ പിന്തുണയോടെ സുനില്‍ കടന്നു ചെന്നത്. കാലവവും സ്ഥവും വിഭിന്നമായിരുന്നുവെങ്കിലും ഗുണഭോക്താക്കളുടെയെല്ലാം സാഹചര്യം സാമനമായിരുന്നു.