News Kerala

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്ത്രീകള്‍ പ്രവേശിച്ചുവെന്ന കാര്യം രേഖാമൂലമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആളുകളുടെ പേരു വിവരങ്ങളുള്ള പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ദര്‍ശനം നടത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നല്‍കിയത്. അതേസമയം, ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവിട്ടു.