News Kerala

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. ദര്‍ശനം നടത്തിയിട്ടുള്ളത് രണ്ട് യുവതികളാണെന്ന് ദേവസ്വം കണക്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. അശുദ്ധി ഉണ്ടായാല്‍ നട അടച്ച് ശുദ്ധിക്രിയ ചെയ്യാനുള്ള ചുമതല തന്ത്രിയ്ക്കല്ല. ദേവസ്വം മാന്വല്‍ പ്രകാരം തന്ത്രി ദേവസ്വം ജീവനക്കാരനല്ലെങ്കിലും ജീവനക്കാരനെ പോലെ ബാധ്യസ്ഥനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.