News Kerala

ശബരിമല: രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി, തന്ത്രപരമായ നിലപാടില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ സമരവുമായി മുന്നിട്ടിറങ്ങിയ ബിജെപിയ്ക്ക് പല ഘട്ടങ്ങളിലും കാലിടറുന്ന കാഴ്ചയാണ് കണ്ടത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം അനാവശ്യമായിരുന്നെന്ന് വിമര്‍ശനം പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയരുകയായിരുന്നു. തുടക്കത്തിലേ വിശ്വാസികള്‍ക്കൊപ്പം നിന്ന കെപിസിസി സന്നിധാനത്തും മറ്റും സമരം സംഘടിപ്പാക്കാതെ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്.