News Kerala

പുന:പരിശോധനാ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി: വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വാദം ആരംഭിച്ചത്. മൂന്നുമണിയോടെ വാദം പൂര്‍ത്തിയായി. അറുപത്തഞ്ചു ഹര്‍ജികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ എത്തിയത്.