News Kerala

പുനഃപരിശോധന ഹര്‍ജിയില്‍ വിധി നീളുന്നതോടെ ശബരിമല വീണ്ടും മുള്‍മുനയില്‍

കൊച്ചി: പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി നീളുന്നതോടെ ശബരിമല വീണ്ടും മുള്‍മുനയില്‍. അടുത്തയാഴ്ച കുഭമാസ പൂജയ്ക്കായി നടതുറക്കുമ്പോള്‍ പ്രക്ഷോഭങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യം തന്നെയാണുള്ളത്. വിധി എതിരാവുക കൂടി ചെയ്താല്‍ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ശബരിമല ഉത്സവകാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കും.