News Kerala

ശബരിമല കേസില്‍ സുപ്രീംകോടതിയിലെ നിലപാട്: ദേവസ്വംബോര്‍ഡ് പ്രസിഡന്റും കമ്മീഷണറും ഭിന്നതയില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. നിലപാട് മാറ്റത്തെ കുറിച്ച് ദേവസ്വം കമ്മീഷണറില്‍ നിന്ന് പ്രസിഡന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡന്റ് അറിയാത്ത ഒരു കാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കമ്മീഷണര്‍ എന്‍.വാസുവിന്റെ മറുപടി.