News Kerala

ശബരിമല വിമാനത്താവളം: നിലപാട് മാറ്റി ബിലീവേഴ്‌സ് ചര്‍ച്ച്

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിക്ക് ചെറുവള്ളി എസ്റ്റേറ്റ് നല്‍കുന്നതില്‍ നിന്ന് ബിലിവേഴ്‌സ് ചര്‍ച്ച് പിന്മാറുന്നു. ശബരിമല നട എന്നും തുറക്കുന്നതിനു വേണ്ടിയാണ് വിമാനത്താവള പദ്ധതിയെന്ന ചിലരുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പുനരാലോചന നടത്തുന്നതെന്ന് ബിലിവേഴ്‌സ് ചര്‍ച്ച്. 23 ന് സഭാകൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.