News Kerala

വിമാനത്താവളത്തെപ്പറ്റി ചെറുവള്ളി എസ്‌റ്റേറ്റുകാര്‍ 2016-ല്‍ ഹൈക്കോടതിയില്‍ പറഞ്ഞതില്‍ ദുരൂഹത

കോഴിക്കോട്: വിമാനത്താവളമുണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് 2016-ല്‍ തന്നെ ചെറുവള്ളി എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ പറഞ്ഞതില്‍ ദുരൂഹത തുടരുന്നു. ആര് നല്‍കിയ ഉറപ്പിന്റെ പുറത്താണ് ഇക്കാര്യം എസ്‌റ്റേറ്റുടമകള്‍ കോടതിയില്‍ ബോധിപ്പിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഭൂമി സര്‍ക്കാരിന്റേതാണെന്ന രാജമാണിക്യം റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ഈ നീക്കം നടന്നത് കണ്‍സള്‍ട്ടന്‍സി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.