News Kerala

സന്നിധാനത്തെ അരവണ കൗണ്ടറില്‍ നിന്ന് ലഭിച്ചത് പഴകിയ അരവണയെന്ന് ആരോപണം

സന്നിധാനം: സന്നിധാനത്തെ അരവണ കൗണ്ടറില്‍ നിന്ന് പഴകിയ അരവണ കിട്ടിയെന്ന് ആരോപണം. നിലമ്പൂരില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന് പരാതി നല്‍കി. അതേസമയം, ആരോപണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിഷേധിച്ചു.