News Kerala

ശബരിമലയില്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. യുവതി പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.