News Kerala

ശബരിമല കര്‍മ സമിതി സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ചു

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി നടത്താനിരുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ചു. ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘര്‍ഷ സാദ്ധ്യതയും കൂടുതല്‍ പോലീസ് കേസുകളും ഒഴിവാക്കാനാണ് ഉപരോധം ഉപേക്ഷിച്ചത്. എന്നാല്‍ നിശ്ചയിച്ച ഉപരോധത്തെക്കാളും വലിയ പൊതുസമ്മേളനം ജനുവരി 20ന് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ച്  നടത്തുമെന്നാണ് കര്‍മ്മസമിതിയുടെ വിശദീകരണം.