News Kerala

ശബരിമലയില്‍ മകരവിളക്ക് നാളെ

സന്നിധാനം: യുവതീ പ്രവേശന വിവാദത്തില്‍ മുങ്ങിയ തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിച്ച് നാളെ മകരവിളക്ക്. പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്ന മകരവിളക്കും ആകാശത്ത് തെളിയുന്ന മകര ജ്യോതിയും ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്നും നാളെയുമായി സന്നിധാനത്തെത്തും. പന്തളത്തു നിന്ന് ഇന്നലെ ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്തെത്തും.