News Kerala

ശബരിമലയിൽ മകരവിളക്ക് ഇന്ന്

ശബരിമല: ശരണമന്ത്രങ്ങളാൽ മുഖരിതമായ ശബരിമലയിൽ ഇന്ന് മകരവിളക്ക്. രാവിലെ 8.14 ന് മകരസംക്രമ പൂജ നടക്കും. വൈകിട്ട് 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. ഉച്ചയ്ക്ക് 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല.