News Kerala

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്തില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്തില്ല. അപേക്ഷകരുടെ വിജിലന്‍സ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഹൈക്കോടതിയെ അറിയിച്ച ശേഷം തുലാമാസത്തില്‍ നടത്താനാണ് ആലോചന. ഇക്കൊല്ലം മണ്ഡലകാല പൂജ ഒരുക്കങ്ങളുമായി മുന്നോട്ട് പോകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.