News Kerala

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഭക്ത പ്രവേശം

സന്നിധാനം: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഭക്ത പ്രവേശം. 5 മണിക്ക് നട തുറന്ന വേളയില്‍ സാമൂഹിക അകലം പാലിച്ച് ഏതാനും പേര്‍ ദര്‍ശനം നടത്തി. കര്‍ശന വ്യവസ്ഥകള്‍ പിന്‍തുടര്‍ന്നാണ് ഭക്തര്‍ മല കയറുന്നത്. ഉഷ പൂജയ്ക്ക് ശേഷം രാവിലെ 8-നു ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.